
ഗവര്‍ണറോട് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്ന് ഇ.പി.ജയരാജന്.
തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നയമല്ല അത്. പ്രശ്നങ്ങള്‍ ഉണ്ടെന്നു തോന്നിയാല്‍ പരിഹരിക്കും. ഗവര്‍ണ്ണര്‍ ഒപ്പിടാത്തതിനാല്‍ ലോകായുക്ത അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ അസാധുവായത് സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടാക്കില്ലെന്നും ഇ പി ജയരാജന് പറഞ്ഞു.