
ഗവര്‍ണറുമായി സര്‍ക്കാര്‍ നല്ല ബന്ധം നിലനിര്‍ത്തും: ആര്.ബിന്ദു
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മാത്രം നടപടിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു.
ഗവര്‍ണറുമായി സര്‍ക്കാര്‍ നല്ല ബന്ധം നിലനിര്‍ത്തും.
സര്‍വകലാശാല പ്രതിനിധിയെ നല്‍കാത്തതിനെത്തുടര്‍ന്ന് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം നിയമിക്കണമെന്നതടക്കം 11 ഭേദഗതി ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്ന് അസാധുവായത്.