ഗര്‍ഭിണിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, പൊള്ളല്‍ ഗുരുതരം

ദില്ലിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് യുവതിയെ കൊല്ലാൻ ശ്രമിച്ചത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദില്ലി ബവാനയിൽ ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിക്ക് ആവശ്യമായ എല്ലാ സഹായങ്ങള്‍ നല്‍കുകയും ദില്ലി പൊലീസിന് വിഷയത്തില്‍ നോട്ടീസ് അയച്ചതായും ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post പുതുവത്സരദിനത്തിൽ പൊലീസുകാരെ കല്ലെറിഞ്ഞ കേസിലെ ഏഴ് പേർ കീഴടങ്ങി
Next post നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ലഹരിക്കടത്ത്, നടപടിക്ക് സി പി എം