കർണാടകയിൽ വാഹനാപകടം മൂന്നു മലയാളികളുൾപ്പെടെ നാലുപേർ മരിച്ചു.

കർണാടകയിൽ കാർവാറിൽ നടന്ന കാറും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ യാത്രചെയ്ത തിരൂർ വേമണ്ണ സ്വദേശി നിപുൺ പി. തെക്കേപ്പാട്ട് (28), തൃശ്ശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട് (24), കന്യാകുമാരി കൾക്കുളത്തിൽ താമസിക്കുന്ന ശ്രീനിലയത്തിൽ സുനിലിന്റെ മകൻ ആനന്ദ് ശേഖർ (24), തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ (24) എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതരമായ പരിക്കോടെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ദേശീയപാത 66-ൽ അങ്കോള ബലേഗുളിയിലാണ് അപകടം. ഗോവയിൽ പുതുവർഷം ആഘോഷിച്ചു ഗോകർണത്തേക്കു പോകുകയായിരുന്നു കാർ യാത്രക്കാർ. അങ്കോള ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി. ചെന്നൈ എസ്.ആർ.എം. സർവകലാശാലയിലെ പിഎച്ച്.ഡി. വിദ്യാർഥിയാണ് നിപുൺ.

Leave a Reply

Your email address will not be published.

Previous post ഭക്ഷ്യവിഷബാധ: കോട്ടയത്തെ ഹോട്ടൽ DYFI പ്രവർത്തകർ അടിച്ചുതകര്‍ത്തു
Next post ഹാജരാകാതെ ഇൻസ്പെക്ടർ പി.ആർ സുനു: പുറത്താക്കൽ നടപടിയുമായി ഡിജിപി