ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ തീരുമാനം, എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്’ ;ഗവർണ്ണർ

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു.പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്. വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ല. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ചാൻസിലർ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ല. ബില്ല് ആദ്യം പരിശോധിക്കട്ടെ. തനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം. നിയമത്തിന് എതിരെ ആകരുത്. നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു

Leave a Reply

Your email address will not be published.

Previous post 11 വയസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ; കുട്ടിയെ പീ‍ഡിപ്പിച്ചത് തീയേറ്ററിൽ കൊണ്ടുപോയി
Next post മദ്യദുരന്തം; മരിച്ചവര്‍ക്ക് നഷ്ടപരിഹാരമില്ലെന്ന് നിതീഷ് കുമാര്‍ നിയമസഭയില്‍