ക്യാബിന് ക്രൂവിനെ യാത്രക്കാരന് മര്‍ദിച്ചു; ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി
എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനെ യാത്രക്കാരന് മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എഐ 882 വിമാനത്തില്‍ വെച്ചാണ് ക്യാബിന് ക്രൂവിനെ ഒരു പുരുഷ യാത്രക്കാരന് മര്‍ദിച്ചത്. യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
ആദ്യം ക്യാബിന് ക്രൂ ജീവനക്കാരെ വാക്കാല്‍ അധിക്ഷേപിച്ച യാത്രക്കാരന് പിന്നീട് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. യാത്രക്കിടെ തുടങ്ങിയ പ്രകോപനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ശേഷവും യാത്രക്കാരന് തുടര്‍ന്നതോടെയാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. സംഭവം ഡിജിസിഎയിലും അറിയിച്ചതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.