
കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ
ഡൽഹി:കോണ്‍ഗ്രസ് വിട്ട ഗുജറാത്ത് മുന്‍ പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക് . ജൂണ്‍ 2 ന് പട്ടേല്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും . അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തെ പ്രബലരായ പട്ടീദാര്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഹാര്‍ദിക് ഭരണകക്ഷിയായ ബിജെപിക്കൊപ്പം ചേരുന്നത്.
പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ ഹാര്‍ദിക് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു. മെയ് 18ന് സോണിയ ഗാന്ധിക്ക് രാജി സമർപ്പിച്ച് ഹാർദിക് കോൺഗ്രസ് വിടുകയായിരുന്നു.രാഷ്ട്രീയ പരമായി മുന്നേറാനുള്ള ഒരു നീക്കവും കോൺ ഗ്രസ് നടത്തുനില്ല. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലാൻ ഇവർ മടിക്കുന്നു എന്നും ഹാർദിക് കുറ്റപ്പെടുത്തിരുന്നു .