
കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണം : 12 കാരന് പരിക്കേറ്റു.
കോഴിക്കോട്:കോഴിക്കോട് തിരുവമ്പാടിയിൽ 12-കാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദിനാന് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8:30 നാണ് സംഭവം നടന്നത് . പറമ്പില്‍ നിന്നു ഇറങ്ങി വന്ന കാട്ടുപന്നി സൈക്കിളില്‍ ഇടിക്കുകയും കുട്ടി വീണതോടെ പന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു. സമീപത്ത വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ എത്തി വെടിവെച്ചുകൊന്നു.
പരിക്കേറ്റ കുട്ടിയെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനാറ് തുന്നിക്കെട്ടുകളുള്ള മുറിവുകളുണ്ട്.ഈ മേഖലയില്‍ കാട്ടുപന്നി
ആളുകളെ ആക്രമിക്കുന്നത് ആദ്യമാണ്.ആക്രമത്തില്‍ പരിക്കേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയെ വെടിവെക്കാന്‍ നിര്‍ദേശം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.