
‘കോണ്‍ഗ്രസും ഇന്ദ്രന്‍സും തമ്മില്‍’: മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി
നിയമസഭയിൽ ബോഡി ഷെയ്മിംഗ് പരാമർശം നടത്തിയ സാംസ്കാരിക മന്ത്രി വി. എൻ.വാസവനെതിരെ നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് നടന്‍ മന്ത്രിയെ വിമര്‍ശിച്ചത്. നടന്‍ ഇന്ദ്രന്‍സിനൊപ്പം നില്‍ക്കുന്ന ചിത്രത്തോടെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സ് എന്ന് കുറിപ്പില്‍ ഹരീഷ് പറയുന്നു. ഒപ്പം തന്നെ കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തിലും നടന്‍ പ്രതികരിക്കുന്നു. വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ്. കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വമെന്ന് ഹരീഷ് പറയുന്നു.