കൊവിഡ് വേർപെടുത്തിയ മനുഷ്യരെ ഓണം ചേർത്തു നിർത്തും:മുഹമ്മദ് റിയാസ്

കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാനൊരുങ്ങി വിനോദ സഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് . വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊവിഡ് മനുഷ്യരെ വേര്‍പെടുത്തി, എന്നാൽ ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. രണ്ട് വര്‍ഷത്തിലേറെയായി നാം കൊവിഡ് ദുരിതം അനുഭവിക്കുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മറന്ന് എല്ലായിടത്തും മാതൃകാപരമായി ഓണാഘോഷ പരിപാടികൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.

മ്യൂസിയത്തിനു സമീപമുള്ള വകുപ്പ് ആസ്ഥാനത്താണ് ഫെസ്റ്റിവല്‍ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. വാരാഘോഷത്തില്‍ മുപ്പത് കേന്ദ്രങ്ങളിലായി പതിനായിരത്തോളം കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. പരിപാടികളുടെ നടത്തിപ്പിനായി എം. എല്‍.എ മാര്‍ ചെയര്‍മാൻമാരായും വിനോദ സഞ്ചാര വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റികള്‍ രൂപീകരിച്ചു.

.

Leave a Reply

Your email address will not be published.

Previous post കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനത്തിന് 12.56 കോടി: മന്ത്രി വീണാ ജോര്‍ജ്
Next post ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. എം. സത്യന്‍ ചുമതലയേറ്റു.