കൊവിഡ്: ചൈനയിൽ പ്രതിദിന രോഗബാധ 10 ലക്ഷം, മരണം 5000 ആയി ; സ്ഥിതി അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ചൈനയിലെ കൊവിഡ് സാഹചര്യം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. പ്രതിദിന രോഗബാധ പത്ത് ലക്ഷമെന്ന് വിലയിരുത്തൽ. മരണ നിരക്ക് അയ്യായിരമെന്നും വിദഗ്ധർ പറയുന്നു. ജനുവരിയിലും മാർച്ചിലും പുതിയ കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇതുവരെയുണ്ടായതിൽ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് ചൈനയിലെ കൊവിഡ് സാഹചര്യം പോകുന്നതെന്നാണ് വിലയിരുത്തൽ.
141 കോടി ജനസംഖ്യയുള്ള ചൈനയിൽ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. നിലവിൽ ചൈനയിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മരണ നിരക്ക് 5000 ത്തിൽ എത്തിയിട്ടുണ്ടെന്നും ലണ്ടൻ ആസ്ഥാനമായ ആരോഗ്യ വിശകലന സ്ഥാപനം എയർഫിനിറ്റി ലിമിറ്റഡ് പറയുന്നു.

തുടക്കം മുതൽ കൊവിഡിന്‍റെ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്ന സ്ഥാപനമാണ് എയർഫിനിറ്റി ലിമിറ്റഡ്. ജനുവരിയിലും മാർച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങൾക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകൾ 37 ലക്ഷമായി ഉയരും. മാർച്ചിൽ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയിൽ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വൻ തിരിച്ചടിയാണ് ചൈനയിൽ ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post മൂന്നാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ഗുരുതരപരിക്ക്
Next post ‘ആര്‍ആര്‍ആര്‍’ ഗാനം ഓസ്‍കര്‍ ചുരുക്ക പട്ടികയില്‍