
കൊല്ലപ്പെട്ടത് അതിഥിയെന്ന് പ്രോസിക്യൂഷന്, കോവളം കേസില്‍ ശിക്ഷ നാളെ
കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
തിരുവനതപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാറാണ് ശിക്ഷാവിധി മാറ്റിവെച്ചത്. കേസിലെ പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞവെള്ളിയാഴ്ച കണ്ടെത്തിയിരുന്നു . കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണം എന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടിരുന്നു
എന്നാല്‍, ദൃക്സാക്ഷികളില്ലാത്ത കേസാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. ശിക്ഷ വിധിക്കുമ്പോള്‍ പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. പ്രതികളെ ഹാജരാക്കിയപ്പോള്‍ ” നിങ്ങൾ ചെയ്ത തെറ്റിന് തുകക്കയറാണ് ശിക്ഷ എന്നറിയാമല്ലോ” എന്നായിരുന്നു കോടതിയുടെ ചോദ്യം തങ്ങൾക്കു ജീവിക്കണം എന്നായിരുന്നു പ്രതികളുടെ മറുപടി