‘കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു’, കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

കണ്ണൂരിലെ കെടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി. ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. യഥാർത്ഥ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ വിഹരിക്കുകയാണെന്ന് ബി ജെ പി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു. കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ മാനസിക നില ഇന്നും ശരിയായിട്ടില്ല. അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പാനൂർ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പാനൂരിൽ ആത്മഹത്യ ചെയ്ത 31 കാരി ജയകൃഷ്ണൻ മാസ്റ്ററുടെ ക്ലാസിൽ ഉണ്ടായിരുന്നെന്നും മാനസിക പ്രയാസങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തതെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post യുഎപിഎ കേസ്: എൻഐഎക്ക് തിരിച്ചടി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല;
Next post വയനാട്ടില്‍ കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യംചെയ്ത നാട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍