കൊച്ചിയിൽ ഭാര്യാസഹോദരനെ ടൈല്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം, പ്രതി പിടിയില്‍

ഏലൂരില്‍ ഭാര്യാസഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ മുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.

മദ്യലഹരിയിലാണ് മുരുകന്‍ ഭാര്യാസഹോദരനെ ആക്രമിച്ചത്. ഇരുവരും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഭാര്യാസഹോദരന്‍ നടന്നുവരുന്നതിനിടെ പ്രതി ഒളിച്ചിരുന്ന് ആക്രമണം നടത്തിയത്. ക്രൂരമായി മര്‍ദിച്ച ശേഷം റോഡില്‍ വിരിച്ചിരുന്ന ടൈല്‍ കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.

തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ നേരത്തെ തിരുവനന്തപുരത്തായിരുന്നു താമസം. അവിടെയും ഇയാള്‍ക്കെതിരേ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ഇ പി ജയരാജനെതിരായ ആരോപണം: മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനമെന്ന്‌ വി.ഡി. സതീശന്‍
Next post സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഷാരൂഖ്