കൈയ്യും കെട്ടി മിണ്ടാതിരിക്കാനാവില്ല; കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസിന്റെ പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം.
ആർഎസ്എസിനോട് കെപിസിസി അധ്യക്ഷൻ സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിമർശനം. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു, താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങിനെ പറയുന്നവർ ഒറ്റുകാരാണ്. ശശി തരൂരിന് ഭ്രഷ്ട് കൽപ്പിക്കാനാവില്ല. അത് തുടർന്നാൽ അദ്ദേഹത്തിന് യൂത്ത് കോൺഗ്രസ് വേദി നൽകും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപെട്ടു.

Leave a Reply

Your email address will not be published.

Previous post ശശി തരൂർ എംപിക്ക് പാർലമെന്റിൽ വീണ് പരിക്ക്
Next post തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു