
കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്‍റെ അമൃതപുസ്തകോത്സവത്തിന് നാളെ തുടക്കം.
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോല്‍സവം കൊണ്ടാടുന്ന ഇന്ത്യയ്ക്ക് കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്‍റെ പുസ്തകാദരം. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്‍റെ അമൃതപുസ്തകമേള ആഗസ്റ്റ് നാളെ രാവിലെ 10 മണി മുതല്‍ അയ്യങ്കാളി ഹാളില്‍ തുടങ്ങും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി. കെ. മധു ഉല്‍ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോല്‍സവം പ്രമാണിച്ച് പുസ്തകങ്ങള്‍ക്ക് 25 ശതമാനം മുതല്‍ 65 ശതമാനം വരെ വിലക്കിഴിവുണ്ട്. അമൃതമഹോല്‍സവ പ്രഭാഷണങ്ങള്‍, ഇന്ത്യയുടെയും കേരളത്തിന്‍റെയും സ്വാതന്ത്ര്യസമര ചരിത്രം, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സുബാഷ് ചന്ദ്രബോസ്, അബുള്‍ കലാം ആസാദ്, ഡോ. ബി. ആര്‍. അംബേദ്കര്‍ തുടങ്ങിയ ദേശീയനേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പവലിയനും മേളയിലുണ്ടാകും. വിജ്ഞാന കൈരളി മാസികയുടെ വാര്‍ഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. 250 രൂപയാണ് വാര്‍ഷിക വരിസംഖ്യ. ആഗസ്റ്റ് 3 മുതല്‍ 8 വരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8 മണിവരെയാണ് മേള.