കേരളത്തിൽ കാലവർഷമെത്തി

തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. അറബിക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി കാലവർഷം വ്യാപിച്ചു. മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് മേഖലയുടെ മുഴുവൻ ഭാഗങ്ങളിലും കേരളത്തിന്റെ ഭൂരിഭാഗം മേഖലയിലും (തിരുവനന്തപുരം മുതൽ കണ്ണൂർ വരെ), തെക്കൻ തമിഴ്‌നാടിന്റെ മിക്ക ഭാഗങ്ങളിലും കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാസർഗോഡ് ജില്ലയിൽ കൂടി കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ജില്ലയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ ഇന്നും (ജൂൺ എട്ട്) നാളെയും (ജൂൺ ഒൻപത്) ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ മഞ്ഞ അലർട്ടായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published.

Previous post അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്
Next post കാനഡയിലെ നാടുകടത്തൽ ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ; എഴുനൂറിലധികം പേർക്ക് നോട്ടീസ് ലഭിച്ചു