കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട്

കോഴിക്കോട്: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്‍ ഉദ്ഘാടനം അനുരാഗ് ഠാക്കൂര്‍ നിര്‍വഹിച്ചു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റര്‍മാരുമായും കേന്ദ്രമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും ഉച്ചയ്ക്ക് കേന്ദ്രമന്ത്രി പങ്കെടുക്കും.

തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദ്രം ശ്രീ അനുരാഗ് ഠാക്കൂര്‍ സന്ദര്‍ശിക്കുകയും അവിടത്തെ ഉദ്യോഗസ്ഥരുമായും കായിക താരങ്ങളുമായും സംവദിക്കുകയും ചെയ്യും. ഏക ദിന കേരള പരിപാടി കോഴിക്കോട് പൂര്‍ത്തിയാക്കി കേന്ദ്രമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published.

Previous post എ കെ ജി സെന്റർ ആക്രമണം; അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു
Next post ‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണർ കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി