കെ. മുരളീധര൯െറ മകൻ ശബരിനാഥ് വിവാഹിതനായി:അറിയിച്ചത് ഫേസ്ബുക്കിലൂടെ
കെ. മുരളീധരൻ എം.പിയുടെ മകൻ ശബരീനാഥ് വിവാഹിതനായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. പോസ്റ്റി൯െറ പൂർണരൂപം ചുവടെ:
എന്റെ മകൻ ശബരിനാഥ്ന്റെ വിവാഹമായിരുന്നു ഇന്ന്.സോണിയയാണ് വധു.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്.എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം.ശബരിക്കുംസോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.
