കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം; പോ​ലീ​സ് കണ്ടാലറിയുന്നവർക്കെതിരെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് തീ​ക്കൊ​ടി​യി​ലെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ൺ​ഗ്ര​സി​ന്‍റെയും എസ് ഡി പി ഐ യുടെയും പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് പയ്യോളി പോലീസ് കേ​സെടുത്തത്.ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്ക​ല്‍, ക​ലാ​പ ആ​ഹ്വാ​നം, സം​ഘം ചേ​ര​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​രമാണ് കേസ് .
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് ഡി ​വൈ ​എഫ് ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വീ​ട്ടി​ൽ ക​യ​റി കൊ​ത്തി​ക്കീ​റു​മെ​ന്നും കൃപേഷിനെയും ശരത്‌ലാലിനെയും ശുഹൈബിനെയും ഓര്‍മയില്ലേ തുടങ്ങിയ മു​ദ്രാ​വാ​ക്യമാണ് ജാഥ നയിച്ചവർ വി​ളി​ച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം സാമൂഹ്യ ദൃശ്യ മാധ്യമങ്ങളിൽ വാർത്തയാവുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous post കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ എന്ത് വ്യത്യാസം; സായ് പല്ലവി
Next post രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു