
കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി; റോഡരികിൽ നിന്ന അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്
കാൽനടയാത്രക്കാരനായ ബംഗാൾ സ്വദേശിയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് കാലിൽ കയറി ഇറങ്ങി പരിക്കേറ്റു. പെരുമ്പാവൂരിൽ ആക്രിക്കടയിൽ ജോലി നോക്കി വരുന്ന ബംഗാൾ സ്വദേശി ചോട്ടുവിനാണ് പരിക്കേറ്റത്.ചോട്ടുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30 ഓടെ ദേശീയ പാതയിൽ എസ്.എൻ. കവലക്കു തെക്ക് ഭാഗത്തായിരുന്നു അപകടം. പെരുമ്പാവൂരിൽ നിന്നും ലോറിയിൽ ക്ലീനറായി വന്ന ചോട്ടു റോഡരികിൽ നിന്നപ്പോൾ ആലപ്പുഴയിൽ നിന്നും ഹരിപ്പാടിന് പോയ ബസ് കാലിൽ കയറുകയായിരുന്നു.