കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: ന​ട​ൻ ശ്രീ​ജി​ത്ത് ര​വി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ന​ട​ൻ ശ്രീ​ജി​ത്ത് ര​വിയെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു . പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രമായിരുന്നു അ​റ​സ്റ്റ്. ശ്രീ​ജി​ത്ത് ര​വി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തൃ​ശൂ​രി​ലെ ഒ​രു പാ​ർ​ക്കി​നു സ​മീ​പം വ​ച്ചാ​ണ് കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയത് . ആ​ളെ പ​രി​ച​യ​മു​ണ്ടെ​ന്ന് കു​ട്ടി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. സി സി ടി വി ദൃശ്യങ്ങളുടെയും വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ട​ൻ പി​ടി​യി​ലാ​യ​ത്.

നടൻ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻപും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ അറസ്റ്റിലായത്.

Leave a Reply

Your email address will not be published.

Previous post സജി ചെറിയാന് പകരം മന്ത്രി ഉണ്ടാകില്ലെന്ന് സൂചന
Next post പി.​ടി. ഉ​ഷ​യും ഇ​ള​യ​രാ​ജ​യും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്