കുഞ്ഞിനെ സ്റ്റേജിനു പുറകില്‍ കിടത്തിയ ശേശം പ്രോഗ്രാം ചെയ്തിട്ടുണ്ട്: കൊല്ലം സുധി

ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകടമരണ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കളും ആരാധകരുമൊക്കെ. ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങള്‍ താണ്ടിവന്ന സുധി കാല്‍നൂറ്റാണ്ടിലധികമായി സ്റ്റേജുകളില്‍ കാണികളെ ചിരിപ്പിക്കുന്ന മുഖമാണ്. തമാശകള്‍ പറഞ്ഞ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഉള്ളുനീറിയിരുന്ന സുധിയുടെ കഥ അധികമാര്‍ക്കും അറിയില്ല.

ആദ്യഭാര്യ ഏല്‍പ്പിച്ചുപോയ കൈക്കുഞ്ഞുമായാണ് ഓരോ വേദികളിലും സുധി എത്തിയിരുന്നത്. രാഹുല്‍ എന്നാണ് മകന്റെ പേര്. പതിനാറ് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികം നാള്‍ നീണ്ടുനിന്നില്ലെന്ന് സുധി പറഞ്ഞിട്ടുണ്ട്. ‘ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യില്‍ തന്നിട്ട് അവള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്’, പ്രതിസന്ധി നിറഞ്ഞ നാളുകളെക്കുറിച്ച് സുധി പറഞ്ഞതിങ്ങനെ.

എന്റെ കുഞ്ഞിനെയുകൊണ്ട് നിരവധി വേദികളില്‍ ഞാന്‍ പ്രോഗ്രാം ചെയ്യാന്‍ പോയിട്ടുണ്ട്. ഒരുപാട് വേദികളില്‍ സ്റ്റേജിന്റെ ബാക്കില്‍ കുഞ്ഞിനെ കിടത്തി ഉറക്കിയിട്ട് ഞാന്‍ സ്‌കിറ്റ് കളിച്ചിട്ടുണ്ട്. സ്‌കിറ്റ് കളിക്കുമ്പോഴും എനിക്ക് പേടിയാണ്. കുഞ്ഞ് ഉണരുമോ എന്ന ടെന്‍ഷന്‍ ഉള്ളപ്പോഴും സ്റ്റേജില്‍ നിന്ന് ജനങ്ങളെ ചിരിപ്പിക്കുകയായിരുന്നു. ഇപ്പോ എനിക്ക് രണ്ടാമതൊരു കുഞ്ഞായി, ഭാര്യ രേണു. ദൈവം എന്നെ ഇവിടെവരെയെത്തിച്ചു, നശിപ്പിച്ചില്ല’, സുധി പറഞ്ഞു.

സുഹൃത്തായും ഭാര്യയായും രേണു എത്തിയപ്പോഴാണ് ജീവിതത്തില്‍ സന്തോഷം നിറഞ്ഞതെന്നും സുധി പറഞ്ഞു. ‘എനിക്ക് രണ്ടാമത് ദൈവമായിട്ട് കൊണ്ടുവന്നതാണ് എന്റെ വാവക്കുട്ടിയെ. ആദ്യ ഭാര്യയിലെ മകനാണ് രാഹുല്‍ എന്ന് പറയുന്നത് അവള്‍ക്കിഷ്ടമല്ല, പുള്ളിക്കാരിയുടെ മൂത്ത മകനാണ്’, ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തുകയായിരുന്നു സുധി.

Leave a Reply

Your email address will not be published.

Previous post നടൻ കൊല്ലം സുധി വാഹനപകടത്തിൽ മരിച്ചു
Next post ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്’; നോവായി അവസാന സെൽഫി പങ്കുവച്ച് ടിനി