കാസര്‍ഗോഡ് സ്വദേശികള്‍ ഐ എസില്‍ ചേര്‍ന്നതായി സൂചന

ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സൂചന. തൃക്കരിപൂര്‍ സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ട് പേരുമാണ് കാണാതായിരുന്നത്. ഇവര്‍ യമനില്‍ എത്തിയിരുന്നതായി കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
വര്‍ഷങ്ങളായി ദുബായില്‍ താമസിച്ചിരുന്ന കുടുംബം സൗദി വഴിയാണ് യമനില്‍ എത്തിയത്. പടന്ന സ്വദേശികളായ മറ്റ് രണ്ടുപേരില്‍ ഒരാള്‍ സൗദി വഴിയും മറ്റൊരാള്‍ ഒമാനില്‍ നിന്നുമാണ് പോയത്. പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous post മൂടല്‍മഞ്ഞ്: ഉത്തരേന്ത്യയില്‍ തീവണ്ടികള്‍ വൈകി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
Next post സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കി താലിബാൻ