കാസര്‍ഗോഡ് വന്‍ സ്‌ഫോടക വസ്തു വേട്ട, 2800 ജെലാറ്റിന്‍ സ്റ്റിക് പിടിച്ചെടുത്തു, കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയില്‍

കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടി. കാറില്‍ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ജലാറ്റിന്‍ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. 13 ബോക്‌സുകളിലായി 2800 എണ്ണം ജലാറ്റീന്‍ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റര്‍സ് 6000 എണ്ണവും സ്‌പെഷ്യല്‍ ഓര്‍ഡിനറി ഡീറ്റെനേറ്റര്‍സ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയര്‍ കാപ് 300, സീറോ ക്യാപ് 4, നമ്പര്‍ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ പരിക്ക് ?ഗുരുതരമല്ല. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രതി മുഹമ്മദ് മുസ്തഫ.

Leave a Reply

Your email address will not be published.

Previous post വനം വകുപ്പിന്റെ സൗജന്യ വൃക്ഷതൈ വി
Next post എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കും: മന്ത്രി വീണാ ജോര്‍ജ്