കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ എന്ത് വ്യത്യാസം; സായ് പല്ലവി

കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ജൂൺ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പർവം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം.

ഞാൻ നിഷ്പക്ഷമായ രാഷ്ട്രീയ നിലപാടുള്ള പശ്ചാത്തലത്തിലാണ് വളർന്നത്. ഇടത് പക്ഷമെന്നും വലത് പക്ഷമെന്നും ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ആരാണ് യഥാർത്ഥത്തിൽ ശരിയെന്നും തെറ്റെന്നും എനിക്കറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കാണിക്കുന്നുണ്ട്. അടുത്തിടെ, പശുവുമായി പോവുകയായിരുന്ന വ്യക്തിയെ മുസ്ലീമായതിന്റെ പേരിൽ കൊലപ്പെടുത്തിയ സംഭവവും നാം കണ്ടു. കൊലയ്ക്ക് ശേഷം ജയ് ശ്രീറാം എന്നാണ് അവർ വിളിച്ചത്. കശ്മീരിൽ നടന്ന സംഭവവും ഇതും തമ്മിൽ എവിടെയാണ് വ്യത്യാസമെന്ന് സായ് പല്ലവി ചോദിച്ചു.

തന്നെ നല്ലൊരു വ്യക്തിയായി വളരാനാണ് കുടുംബം പഠിപ്പിച്ചതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സായ് പല്ലവി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം
Next post കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം; പോ​ലീ​സ് കണ്ടാലറിയുന്നവർക്കെതിരെ കേ​സെ​ടു​ത്തു