കാന്താര സിനിമയുടെ സംവിധായകൻ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കാന്താര സിനിമയുടെ സംവിധായകൻ ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവർ കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി. വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ കേസിലാണ് ചോദ്യം ചെയ്യൽ.

ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം ഇവരുടെ മൊഴി എടുത്തു. കപ്പ ടി.വിക്ക് വേണ്ടി തൈക്കുടം ബ്രിഡ്ജ് നിർമ്മിച്ച ഗാനം പകർപ്പവകാശം ലംഘിച്ച് കാന്താരയിൽ ഉപയോഗിച്ചുവെന്നാണ് മാതൃഭൂമിയുടെ പരാതി. ഇരുവരും നാളെയും ചോദ്യം ചെയ്യലിന് ഹാജരാവും.

‘കെജിഎഫ്’ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിർമിച്ച് 2022 സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രമാണ് കാന്താര. സംവിധായകനായ ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ നായകൻ. ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post 8 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് ; വിശ്വനാഥ് ആത്മഹത്യാ ചെയ്യില്ലെന്ന് വീട്ടുകാർ.
Next post കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം