
കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഈ മാസം 20 വരെ ഹൈക്കോടതി തടഞ്ഞു. വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശുപാർശ ചെയ്തതെന്നും, ഇതിന് വിശാഖിൻ്റെ പ്രേരണ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. വിശാഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കഴിഞ്ഞ തവണ കോടതി അംഗീകരിച്ചിരുന്നില്ല. ഹർജിയിൽ സർക്കാരിൻ്റെ നിലപാട് ഇന്ന് കോടതി പരിശോധിക്കും. ആൾമാറാട്ടം നടത്തിയതിന് പ്രിൻസിപ്പലാണ് ഉത്തരവാദിയെന്നാണ് ഹർജിക്കാരൻ വാദിച്ചത്. കേസിലെ രണ്ടാം പ്രതിയായ വിശാഖ് ഇപ്പോൾ ഒളിവിലാണ്. ജസ്റ്റിസ് ബെച്ചു കുര്യൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.