കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിലെ അംഗമാണ്.

തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ബാരാമുള്ളയിലെ തൂലിബാൽ ഗ്രാമത്തിൽ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയാണ് ഏറ്റുമുട്ടലായി മാറിയത്. ഇവിടെ ഒരാൾ കൊല്ലപ്പെട്ടു. പുൽവാമയിലെ തുജ്ജൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous post സ്വര്‍ണക്കടത്ത് കേസ്: പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ്
Next post നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതം: മുഖ്യമന്ത്രി