കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയില്‍: പ്രതിഷേധിച്ച് യാത്രക്കാര്‍

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയതോടെ പ്രതിഷേധവുമായി യാത്രക്കാർ. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു. എന്നാൽ വിമാനം ഇറങ്ങിയത് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ. ഇതോടെ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു. വിമാനത്തിൽ നിന്ന് ഇറങ്ങാതെയാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. കരിപ്പൂരിൽ റൺവേ അറ്റകുറ്റപണിയുടെ ഭാഗമായി പകൽ വിമാനമിറങ്ങുന്നില്ല. ഇക്കാരണത്താലാണ് വിമാനം നെടുമ്പാശേരിയിൽ ഇറക്കിയത്. 

Leave a Reply

Your email address will not be published.

Previous post അനന്തപുരിയില്‍ ലൈറ്റ്‌മെട്രോ ഇനി എന്ന് ?
Next post ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമുകളില്‍ മിന്നല്‍ റെയ്ഡ്; പലയിടത്തും കൃത്രിമം കണ്ടെത്തി