
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു : ഇനി സമാജ് വാദി പാർട്ടി പിന്തുണയിൽ രാജ്യസഭയിലേക്ക്
ന്യൂ ഡൽഹി : മുൻ കേന്ദ്ര മന്ത്രിയും അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു . ഇനി സമാജ് വാദി പാർട്ടിയുടെ പിന്തുണയിൽ രാജ്യസഭാ എംപി ആകും . എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം ഉത്തർപ്രദേശിലെ വിധാൻ സഭയിലെത്തി കപിൽ സിബൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്നും രാജ്യത്ത് സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നുവെന്നും കപിൽ സിബൽ അറിയിച്ചു . ആയതിനാൽ തന്നെ മോഡി സർക്കാരിനെ എതിർക്കാൻ ഒരു വല്യ സഖ്യം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിക്കുള്ള മൂന്നു രാജ്യസഭാ സീറ്റുകളിൽ ഒന്ന് കപിൽ സിബലിനുള്ളതാണ് .

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ ജി23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍.രാജസ്ഥാനില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല . മെയ് 16 ന് കോൺഗ്രസിൽ നിന്ന് രാജി സമർപ്പിച്ചിരുന്നുവെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ പ്രതികരിച്ചു .