കണ്ണൂരില്‍ 15-കാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; കെണിയൊരുക്കി പ്രതിയെ പിടികൂടി

കണ്ണൂര്‍ ആയിക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പതിനഞ്ചുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കുട്ടി കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടത് അയല്‍വാസി റഷാദ് വഴിയാണെന്നും പോലീസ് വ്യക്തമാക്കി.

കോവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ അയല്‍വാസിയായ റഷാദ് വാങ്ങിയിരിന്നു. ഇയാള്‍ ആയിക്കരയിലുള്ള ഒരാളുമായി നമ്പര്‍ കൈമാറിയായിരുന്നു കുട്ടിയെ കെണിയില്‍പ്പെടുത്തുന്നത്. ഇരുവരും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ്.

കഞ്ചാവ് ബീഡി നല്‍കി കുട്ടിയെ ആയിക്കരയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഇവര്‍ കൊണ്ടു പോയിരുന്നു. ഇത് തുടര്‍ന്നതോടെ കുട്ടി വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്മാരും പോലീസും ചേര്‍ന്ന് കുട്ടിയെ ഉപയോഗിച്ച് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. കുട്ടിയെ കൊണ്ട് തന്നെ സംഘത്തിലെ ആളുകളെ വിളിപ്പിച്ച പോലീസ് ഇയാള്‍ മുറിയുടെ അകത്ത് കയറിയതോടെ വാതില്‍ പൊളിച്ച് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous post വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 74-കാരന്‍ അറസ്റ്റില്‍
Next post എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി ക്യാരിയർ ആക്കിയ സംഭവം: പോലീസിനെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ