ഓസ്കർ നോമിനേഷനിൽ ‘നാട്ട് നാട്ട്’; ആകെ 3 നോമിനേഷൻസുമായി ഇന്ത്യ

ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഇന്ത്യയ്ക്ക് ആകെ മൂന്ന് നോമിനേഷനുകളാണുള്ളത്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഓൾ ദാറ്റ് ബ്രീത്ത്സ് ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദ് എലിഫന്റ് വിസ്പെറേഴ്സ് എന്ന ഡോക്യുമെന്ററിയും ഇടംനേടി. എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമയായ ഓൾ ക്വയറ്റ് ഓഫ്‍ ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) സംവിധാനം ചെയ്ത എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ.

Leave a Reply

Your email address will not be published.

Previous post വിപണിയില്‍ നിഫ്റ്റി 18,100ന് താഴെ
Next post മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദിവ്യ എസ് എസ് അയ്യർ