
ഓര്‍ഡിനസില്‍ കണ്ണൂംപൂട്ടി ഒപ്പിടില്ല: ആരിഫ് മുഹമ്മദ് ഖാന്
ന്യൂഡൽഹി: കേരളസർക്കാർ മുന്നോട് വെച്ച ഓര്‍ഡിനസില്‍ കണ്ണൂംപൂട്ടി ഒപ്പിടില്ലെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിശദമായി പഠിച്ച ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗവർണറുടെ പ്രതികരണം.
നിയമസഭാ ചേരാത്ത അവസരത്തില്‍ പുറത്തിറക്കാനുള്ളതാണ് ഓര്‍ഡിനന്‍സുകള്‍. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് ഓര്‍ഡിനന്‍സുകള്‍ സഭയില്‍ വച്ചില്ലെന്നും ഗവര്‍ണര്‍ ചോദ്യം ഉന്നയിച്ചു.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കേണ്ട അടിയന്തര സാഹചര്യം നിലവിൽ സംസ്ഥാനത്തില്ല. തനിക്കു ബോധ്യമുള്ള കാര്യങ്ങളാണ് താന്‍ ചെയ്യുന്നത്. തനിക്കെതിരെ വിമര്‍ശനമാകാമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.