
ഓട്ടോയിൽ വൈദ്യുത കമ്പി പൊട്ടി വീണു 8 മരണം
അമരാവതി : ആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയിൽ പൊട്ടിവീണ് എട്ടുപേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും 8 പേര് മരിക്കുകയും ചെയ്തു .
യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത് . ഓട്ടോറിക്ഷ പോസ്റ്റിലിടച്ചപ്പോഴുണ്ടായ ആഘാതത്തിൽ വൈദ്യുത കമ്പികൾ പൊട്ടി വീണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റിൽ വണ്ടി ഇടിച്ച ഉടൻ ഡ്രൈവർ ചാടി പുറത്തിറങ്ങി. യാത്രക്കാർക്ക് ഇറങ്ങാൻ കഴിയുന്നതിന് മുമ്പ് തീ പിടിക്കുകയായിരുന്നുവെന്ന് തടിമാരി എസ്.ഐ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം ഉടൻ തന്നെ അധികൃതർ വിച്ഛേദിച്ചു. തുടർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള തൊഴിലാഴികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.