
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ അമ്മയെയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി . ഞായറാഴ്ച രാത്രിയോടെയാണ് തീര്‍ഥാടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനങ്ങൾ കിട്ടാതെ വഴിയരികിൽ നിന്ന അമ്മയ്ക്കും മകൾക്കും ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രതികൾ കാറിൽ കയറ്റുകയായിരുന്നു . മറ്റ് വാഹങ്ങൾ കിട്ടാത്തതിനാൽ ഇവർ പ്രതികൾ വാഗ്ദാനം ചെയ്ത് കാറിൽ കയറുകയും ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു . ശേഷം പ്രതികൾ ഇവരെ ഒരു കാണലിനരികിൽ ഉപേക്ഷിച്ചു .
സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു . വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നാണെന്നും മറ്റ് വിവരങ്ങൾ അറിയില്ലെന്നുമാണ് യുവതിയുടെ മൊഴി . സോനുവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. എന്നാൽ കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയില്ല . ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും റൂര്‍ക്കിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.