ഒടുവില്‍ ആര്‍ഷോ തോറ്റു,  റിസല്‍ട്ട് വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ച് മഹാരാജാസ്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചു എന്ന റിസല്‍റ്റ് തിരുത്തി. വിവാദമായതോടെയാണ് മഹാരാജാസ് കോളജിന്റെ തിരുത്തല്‍ നടപടി. മൂന്നാം സമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ചു. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പാസായതായി രേഖപ്പെടുത്തിയത്. മഹാരാജസ് കോളജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്. 2021 ലാണ് ആര്‍ഷോ അഡ്മിഷന്‍ നേടിയത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല. ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് സാങ്കേതിക പിഴവാണെന്നാണ് മഹാരാജസ് കോളജിന്റെ പ്രതികരണം.നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറില്‍ വന്ന പാളിച്ചയാണ് കോളേജ് പ്രിന്‍സിപ്പല്‍ വി എസ് ജോയി പറഞ്ഞു. ജയിച്ചതായുള്ള രേഖയ്ക്ക് പിന്നില്‍ വഴിവിട്ട രാഷ്ട്രീയ പിന്തുണ ഉണ്ടെന്ന് കെ എസ് യു ആരോപിച്ചു.

Leave a Reply

Your email address will not be published.

Previous post 40 കോടിയുടെ വെട്ടിപ്പ്; വരുമാനം കുറച്ചു കാണിച്ചതായി ബിബിസിയുടെ മെയിൽ
Next post ‘സ്ത്രീയുടെ നഗ്നശരീരം എപ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ല’; രഹ്ന ഫാത്തിമ കേസിൽ കോടതി നിരീക്ഷണങ്ങൾ