
എ കെ ജി സെന്റർ തകർത്തതിന് പിന്നിൽ ഗൂഢാലോചന – കാനം രാജേന്ദ്രൻ.
തിരുവനന്തപുരം : സി പി ഐ എമ്മിനെതിരെയും LDF നെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് AKG സെന്ററിന് നേരെ നടന്ന ബോംബേറെന്ന് CPI സെക്രട്ടറി കാനം രാജേന്ദ്രൻ .വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.
നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും AKG സെന്റർ സന്ദർശിച്ച ശേഷം കാനം പറഞ്ഞു.
സംഭവമറിഞ്ഞ് CPM – LDF നേതാക്കളും പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും AKG സെന്ററിലേക്ക് പ്രവഹിക്കുകയാണ്.
