
എ കെ ജി സെന്റര്‍ ആക്രമണം: സഭ നിര്‍ത്തി വച്ച് അടിന്തരപ്രമേയം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാന്‍ തയ്യാറായി സര്‍ക്കാര്‍. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച. ഇരു പക്ഷത്തു നിന്നും മുൻകൂട്ടി നിശ്ചയിച്ച അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. എ കെ ജി സെന്റര്‍ ആക്രമണം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. സഭ നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യുന്നതിന് ഇത് രണ്ടാം തവണയണ് സര്‍ക്കാര്‍ തയ്യാറാകുന്നത്.