
എ കെ ജി സെന്‍റര്‍ ആക്രമണം:ഷാഫി പറമ്പിലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു
എ കെ ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്‍റെ ഫേസ് ബുക് പോസ്റ്റ് വൈറലാകുന്നു. ഈ കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുതെന്നാണ് ഫേസ് ബുക് പോസ്റ്റില്‍ ഷാഫി പറയുന്നത്.

തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്‍റെയും കണ്ണ് തുറന്ന് ഇരിക്കുന്ന CCTV യുടെയും മുന്നിൽ ഇത് ചെയ്തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ, AKG സെന്‍ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത പാർട്ടിയെന്നും ആഭ്യന്തര വകുപ്പ് പരാജയമെന്നും ഷാഫി തന്‍റെ പോസ്റ്റിലൂടെ ആക്ഷേപിക്കുന്നു.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിച്ച സംഭവവും ഷാഫി പറമ്പില്‍ ഇതിനോടൊപ്പം പരാമര്‍ശിക്കുന്നുണ്ട്. ഇത് കോൺഗ്രസ്സിന്‍റെ തലയിൽ കെട്ടി വെക്കാനുള്ള ജയരാജന്‍റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്നു കുറിച്ചു കൊണ്ടാണ് ഷാഫി അവസാനിപ്പിക്കുന്നത്.
