
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ നേരിയ കുറവ്
തിരുവനന്തപുരം:എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു . ഇത്തവണത്തെ എസ്എസ്എൽസി ശതമാനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ നേരിയ കുറവ് .ഇത്തവണത്തെ വിജയശതമാനം 99.26 ആണ്. കഴിഞ്ഞ തവണ വിജയശതമാനം 99 .47 ശതമാനമായിരുന്നു . പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ 99.26 ശതമാനാമാണ് വിജയം .
2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.76 ശതമാനം). കുറവ് വയനാട്ടിലും (92.07 ശതമാനം). വിദ്യാഭ്യാസ ജില്ലാ ക്രമത്തിൽ കൂടുതൽ വിജയശതമാനം പാലാ 99 . 94 ശതമാനവും കുറവ് ആറ്റിങ്ങൽ 97 .95 ശതമാനവുമാണ് . ഏറ്റവും കൂടുതൽ A + നേടിയ ജില്ല മലപ്പുറമാണ് (3024 പേർ)
എസ്എസ്എൽസി ഫലത്തോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
പുനർമൂല്യ നിർണയം ഉത്തരക്കടലാസിൽ ഫോട്ടോകോപ്പി തുടങ്ങിയവക്ക് ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം . സേ പരീക്ഷ ജൂലൈ മാസത്തിൽ നടക്കുമെന്നും വിദ്യാർഥികൾക്കു പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു .
കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല