എസ്എംഎ രോഗം ബാധിച്ച 18 മാസം പ്രായമുള്ള കുഞ്ഞിന് സഹായം ആവശ്യം .

എസ്എംഎ രോഗം ബാധിച്ച മകനെ ജീവിതത്തിലേക്ക് പിച്ചവെപ്പിക്കാൻ കരുണയുള്ളവരുടെ കനിവ് തേടുകയാണ് ഒരു കുടുംബം. 18 മാസം പ്രായമുള്ള നിർവാണിന് എസ്എംഎ വാക്‌സിനായി ഇനിയും കോടികൾ സമാഹരിക്കേണ്ടതുണ്ട്.
ചെറുപ്പത്തിൽ നട്ടെല്ലിന് ചെറിയ പ്രശ്‌നം മാത്രമാണ് ഈ കുഞ്ഞിനുണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു. പക്ഷെ ഡിസംബറിൽ നടത്തിയ പരിശോധനയുടെ ഫലം ലഭിച്ചതോടെ എസ്എംഎ ബാധിതനാണ് നിർവാണെന്ന് സ്ഥിരീകരിച്ചു. കപ്പലിൽ ഭേദപ്പെട്ട ജോലി ഉണ്ടായിരുന്നു അച്ഛൻ സാരംഗിന്. എന്നാൽ പ്രിയപ്പെട്ട മകന് എസ്എംഎ ആണെന്ന് സ്ഥിരീകരിച്ചതോടെ അച്ഛന് ജോലി വിട്ട് വരേണ്ടി വന്നു.

കുഞ്ഞിന് ഇപ്പോൾ കാലുകൾ ഊന്നാൻ പോലും കഴിയില്ല. കൈകൾക്കും പഴയ ബലം കിട്ടുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയ വഴി സഹായമഭ്യർത്ഥിച്ചു തുടങ്ങിയിട്ടുണ്ട്. മൊത്തം 17.3 കോടിയാണ് വേണ്ടത്. ഇതിൽ ഏതാണ്ട് നാലരക്കോടിയോളം രൂപയാണ് ഇപ്പോൾ പിരിഞ്ഞുകിട്ടിയത് . എസ്എംഎ മരുന്ന് എത്തിക്കാൻ ഇനിയും കോടികൾ വേണം. കരുണയുള്ളവർ കനിയുമെന്ന പ്രതീക്ഷ കൈ വിടാതെ നിർവാണിനായി സഹായമഭ്യർത്ഥിക്കുകയാണ് കുടുംബം.

അക്കൗണ്ട് വിവരങ്ങൾ :

Account number: 2223330071555889
IFSC CODE: RATN0VAAPIS (The Digit After N is Zero)
Account Name: Sarang Menon Milaap
Bank: RBL bank, Mumbai corporate office
UPI ID : givetomlp.nirvaanamenon1@icici
Gpay: 9895845869

Leave a Reply

Your email address will not be published.

Previous post തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം
Next post മെച്ചപ്പെട്ട ചികിത്സയാണ് നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി.