എമര്‍ജന്‍സി വാതില്‍ തുറന്നു; യാത്രക്കാര്‍ക്ക് ശ്വാസതടസ്സം

ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡേഗു രാജ്യാന്തര വിമനളത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡിങ്ങിനു തയാറെടുക്കുന്നതിനിടെയാണ് എ 321-200 വിമാനത്തിന്റെ വാതില്‍ യാത്രക്കാരന്‍ തുറന്നത്. ഏകദേശം 200 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം റണ്‍വേയില്‍നിന്ന് 200 മീറ്റര്‍ (650 അടി) ഉയരത്തിലായിരുന്നപ്പോഴാണ് സംഭവം. എമര്‍ജന്‍സി വാതിലിനു സമീപത്തിരുന്ന യാത്രക്കാരനാണ് വാതില്‍ തുറന്നത്.

അപ്രതീക്ഷിതമായി വാതില്‍ തുറന്നതോടെ ചില യാത്രക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ലാന്‍ഡിങ്ങിനു ശേഷം ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിമാനകമ്പനി അറിയിച്ചു. വാതില്‍ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്
Next post ഹൈക്കോടതിയും അരിക്കൊമ്പന്‍ ഫാന്‍സും എവിടെ? സമൂഹത്തെയോര്‍ത്ത് ലജ്ജിക്കുന്നു: ഡീന്‍ കുര്യാക്കോസ്