എന്‍.ജി.ഒ.യൂണിയന്‍ വജ്രജൂബിലി സമ്മേളനം പ്രചരണ ബോര്‍ഡുകളും, കൊടിതോരണങ്ങളും സമാപന ദിവസം തന്നെ അഴിച്ച് മാറ്റി മാതൃകയായി
എന്‍.ജി.ഒ യൂണിയന്‍

കേരള എന്‍.ജി.ഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിന് മെയ് 30 ന് തിരശ്ശീല വീണു. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് യൂണിയന്‍ സംഘടിപ്പിച്ചിരുന്നത്. ജില്ലകളിലുടനീളം ബോര്‍ഡുകളും കൊടി തോരണങ്ങളും വ്യാപകമായി സ്ഥാപിച്ചിരുന്നു. സമ്മേളനം കഴിഞ്ഞ അന്നേ ദിവസം തന്നെ നഗരത്തിലെ അലങ്കാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അഴിച്ചു കൊണ്ട് എന്‍.ജി.ഒ യൂണിയന്റെ പ്രവര്‍ത്തകര്‍ മാതൃകയായി. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ കേരളം പദ്ധതിയുമായി സഹകരിച്ച് സംഘടന നിരവധി പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തി വരുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് യൂണിയന്‍ വലിയ ഇടപെടല്‍ നടത്തി വരികയാണ്.
വജ്ര ജൂബിലി സമ്മേളനം പൂര്‍ണ്ണമായ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തിയത്. പ്രചരണ പ്രവര്‍ത്തനങ്ങളിലൊന്നും ഫ്‌ലക്‌സ് ബോര്‍ഡുകളോ, പ്ലാസ്റ്റിക്കുകളോ ഉപയോഗിച്ചരുന്നില്ല. പ്രതിനിധികള്‍ ഉള്‍പ്പെടെ 1200 ഓളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published.

Previous post കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം; പരിശോധിക്കാന്‍ ജിയോളജി വകുപ്പ്
Next post ജൂബിലി സമ്മേളനം –<br>എം.വി.ശശിധരന്‍ പ്രസിഡന്റ്, എം.എ.അജിത്കുമാര്‍ ജനറല്‍ സെക്രട്ടറി