എ​ന്തി​ന് രാ​ജി​വ​യ്ക്ക​ണം: സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ഭരണഘടനാ വി​വാ​ദ പ്ര​സം​ഗ​ത്തി​നു​പി​ന്നാ​ലെ എ​ന്തി​ന് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ന്ന അ​വ​യ്‌ല​ബി​ൾ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.എ​ന്താ​ണ് പ്ര​ശ്നം. എ​ന്തി​ന് രാ​ജി​വ​യ്ക്ക​ണം. പ​റ​യാ​നു​ള്ള​തെ​ല്ലാം ഇ​ന്ന​ലെ പ​റ​ഞ്ഞു​വെ​ന്നുമാണ് സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചത് .

മ​ല്ല​പ്പ​ള്ളി പ്ര​സം​ഗം നാ​ക്കു​പി​ഴ​യെ​ന്നാ​ണ് സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സ​ജി ചെ​റി​യാ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. വി​മ​ർ​ശി​ച്ച​ത് ഭരണഘടനയെയല്ല , ഭ​ര​ണ​കൂ​ട​ത്തെ​യാ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

മന്ത്രി രാ​ജി​വയ്‌ക്കേണ്ടതില്ലെന്നാണ് സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് നിലപാട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ്‍, മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, വി.​എ​ൻ. വാ​സ​വ​ൻ, മു​ഹ​മ്മ​ദ് റി​യാ​സ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നു മു​ൻ​പ് സ​ർ​ക്കാ​ർ എ​ജി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശ​വും തേ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജി ചെ​റി​യാ​നു സ​ർ​ക്കാ​ർ പി​ന്തു​ണ ന​ൽ​കി​യ​ത്.അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​യി പ്ര​തി​പ​ക്ഷം സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ച്ചു.

Leave a Reply

Your email address will not be published.

Previous post സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി, സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ്
Next post യുവനടിയെ പീഡിപ്പിച്ച കേസ് : വിജയ് ബാബുവിനെ ചോദ്യം ചെയ്യാം . ജാമ്യം റദ്ധാക്കില്ല : സുപ്രീം കോടതി