എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി ക്യാരിയർ ആക്കിയ സംഭവം: പോലീസിനെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി ക്യാരിയർ ആക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് വിട്ടയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കണം. കേസ് 27-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി.

ഇതിനിടെ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കാനായി പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം തേടി. എന്നാൽ, ഇതിന് സമയമെടുക്കുമെന്നാണ് സൂചന. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻകൂടിയാണ് കൗൺസലിങ് നടത്തുന്നത്.

Leave a Reply

Your email address will not be published.

Previous post കണ്ണൂരില്‍ 15-കാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; കെണിയൊരുക്കി പ്രതിയെ പിടികൂടി
Next post ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ ഇഷാന്‍ കിഷന്‍; ഗെയിലിനെ മറികടന്ന് ലോകറെക്കോഡ്‌