എകെജി സെന്റര്‍ ആക്രമണം: പ്രതിഷേധം സമാധാനപരമായിക്കണമെന്ന് യെച്ചൂരി

ഡൽഹി: എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനങ്ങളില്‍ വീഴാതെ പ്രതിഷേധം സമാധാനപരമായിക്കണം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ട്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങടക്കം അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായാണ് തങ്ങള്‍ കാത്തിരിക്കുന്നത്. അതിനിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്ത് തന്നെയായാലും തങ്ങള്‍ സംയമനം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എകെജി സെന്‍ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സുരക്ഷകൂട്ടിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാ​ഗമായി വയനാട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണം; സുപ്രീം കോടതി
Next post പ്രേക്ഷകരിലേക്ക് പറന്നെത്തി പ്രകാശൻ!