ആക്രമണത്തിനു പിന്നില്‍ നിലവിലുള്ള വിഷയങ്ങളില്‍ നിന്ന് ഫോക്കസ് തിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ : വി.ഡി. സതീശന്‍.

തിരുവനന്തപുരം: നിലവിലുള്ള വിഷയങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യതിചലിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയമായി പ്രതിരോധത്തിലായിക്കൊണ്ടിരിക്കുന്നവരാണ് അതാഗ്രഹിക്കുന്നതെന്നും വി ഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്‍ററിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആരോപിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആക്രമണം യുഡിഎഫ് ആണെന്ന് പറയുന്നു. നേരത്തെ തയ്യാറാക്കി വച്ച പ്രസ്താവനയാകാം ഇതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് അക്രമം അഴിച്ചു വിട്ടത്. അതിന് കൃത്യമായ തെളിവുകളുണ്ട്.

എന്നാല്‍ എകെജി സെന്‍ററിന് നേര്‍ക്കുണ്ടായ അക്രമം ആരാണ് ചെയ്തത് എന്ന് ഒരാള്‍ക്കും കൃത്യമായ അറിവില്ല. ആക്രമണം പോലീസ് അന്വേഷിക്കട്ടെ.

പോലീസ് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുന്നതിന് മുമ്പ് കുറ്റവാളി കോണ്‍ഗ്രസാണ്, യുഡിഎഫാണ് എന്നു തീരുമാനിക്കുന്നത് ശരിയല്ല.

രാഹുല്‍ഗാന്ധി വരുന്ന ഈ ദിവസം തന്നെ, അതും പ്രത്യേകം റിക്വസ്റ്റ് നടത്തി അസംബ്ലി വരെ മാറ്റിവച്ച ദിവസം കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് നേര്‍ക്ക് ബോംബ് എറിയുമെന്ന് സാമാന്യബുദ്ധിയുള്ള ഒരു മലയാളിയും വിശ്വസിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post മുഖ്യമന്ത്രിയുടെയും കെ.സുധാകരന്‍റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ
Next post രാഹുല്‍ ഗാന്ധി കണ്ണൂരില്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്