
എംഎം മണിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി വി.കെ. ശ്രീകണ്ഠന്‍ എംപി.
ബഫര്‍സോണ്‍ വിഷയത്തിലെ പ്രതിഷേധത്തിനിടെയാണ് ശ്രീകണ്ഠന്‍ എംപിയുടെ പരാമര്‍ശം. പീച്ചി ഡാം ഉപഗ്രഹ സര്‍വേയില്‍ കാണുന്നില്ലെന്ന വിഷയം പരാമര്‍ശിക്കുമ്പോഴായിരുന്നു ശ്രീകണ്ഠന്റെ പരാമര്‍ശം.
ഞാന്‍ തുറുന്നുവിട്ട ഡാം ഈ സര്‍ക്കാരിലെ മന്ത്രിക്ക് കാണാനേയില്ലെന്നാണ് എംഎം മണി പറയുന്നത്. ഈ നാട് മുഴുവനുമുള്ള ഡാമുകള്‍ തുറന്നുവിട്ട് നമ്മളെ വഴിയാധാരമാക്കിയ ആളാണ് എംഎം മണിയെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. തുടര്‍ന്നാണ് മണിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
