
ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം ജില്ലയില്‍ മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് വാര്‍ഡുകളിലും പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡുകളിലും മെയ് 31ന് വോട്ടെണ്ണല്‍ കേന്ദ്രം സ്ഥിതിചെയ്യുന്ന വാര്‍ഡുകളിലും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട (വാര്‍ഡ് 18), പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനറ (വാര്‍ഡ് 10) വാര്‍ഡുകളിലും പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കേശവദാസപുരം (വാര്‍ഡ് 15), മുട്ടട (വാര്‍ഡ് 18), കുറവന്‍കോണം (വാര്‍ഡ് 24), പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനറ (വാര്‍ഡ് 10) വാര്‍ഡുകളിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും, വോട്ടെണ്ണല്‍ ദിനമായ മെയ് 31ന് വോട്ടെണ്ണല്‍ കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കുറവന്‍കോണം (വാര്‍ഡ് 24) വാര്‍ഡിലും, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ആര്‍.ആര്‍.വി (വാര്‍ഡ് 9) വാര്‍ഡിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.